അച്ഛന്റേടെ താലപ്പൊലിയാ..  അച്ഛന്റോടെ ന്ന് വെച്ചാ എന്റച്ഛന്റോടെ ആല്ല, എന്റെ ഓപ്പോളെ കല്ല്യാണം  കഴിച്ച ഏട്ടന്റെ അച്ഛന്റോടെ. സ്കൂൾ വെക്കേഷനിൽ രാവിലെ ഏട്ടന്റെ സൈക്കിൾ തണ്ടിലിരുന്ന് ഏട്ടന്റോടെ പോവും. അവിറ്റെ ചെല്ലുമ്പൊ അച്ഛന് കാപ്പികുടി  കഴിഞ്ഞ്‌ അച്ഛന്റോടെക്ക്‌ പോവാൻ നിൽക്കാവും. അച്ഛന്റേ കൂടെ അവിടെത്തെ കുട്ടിപ്പട്ടാളവും കൂടി വയൽ വരമ്പിലൂടെ കരോടി കതിരോടി അങ്ങോട്ട്‌. അവിടെ ചെന്നാൽ പള്ള്യാലും പാടവും നിരങ്ങി ഒരു തുള്ളി വെയിൽ കളയാതെ കളി. വെയിൽ ചായാൻ തുടങ്ങ്യാ തോട്ടം തേവുമ്പൊ കൊട്ടത്തളത്തിൽ  മുട്ടിനൊപ്പം നിറയണവെള്ളത്തിൽ അർമ്മാദം. ആ പൈപ്പിന്റെ മുന്നിലെങ്ങാനും പെട്ടാ തെറിച്ച്‌ ഏതേലും കവുങ്ങിന്റെ കടയിൽ കിടക്കും. ഇടയിൽ നാണുവേട്ടൻ സ്പെഷൽ കുത്തരിക്കഞ്ഞിയും ചമ്മന്തിയും പിന്നൊരു മെഴുക്കുപുരട്ടീം കിട്ടും. ചായ അവിടെ ആർഭാടമാ. വേണെ പാലൊ തൈരൊ സംഭാരമൊ കിട്ടും. .

വലിയ ആളായപ്പൊ ഞങ്ങളെ ഒക്കെ മറന്നെന്ന പാർക്കാൻ വരുന്നില്ലെന്ന് പരാതി തീർക്കാൻ വന്നതാ. . ഇച്ചിരി കഴിയുമ്പൊ പൂതനും മുന്നിലെ പാടത്ത്‌ നിറയും. കൊയ്തൊഴിഞ്ഞ പാടത്തിരുന്ന് കാലം കുറെ കൂടി നാടകം കാണും. .രാവിലെ ഉത്സവപിറ്റേന്ന് ഞാനും കൂടൊഴിയും. .


മുപ്പതിലേറെ വർഷത്തിനു ശേഷവും വലിയ വ്യത്യാസമില്ലാത്ത ഒരു വീടും നാടും പൂരവും . .

PhotoPhotoPhotoPhotoPhoto
3/19/17
5 Photos - View album
Shared publiclyView activity