പണ്ട് പണ്ട് പണ്ട് സ്കൂൾ കാലത്ത് യുറീക്ക സയൻസ് ക്ലബ്ബ്കാർ ഒരു വാഗ്ദാനം നൽകി. ത്രിശ്ശൂർ ആകാശവാണി കാണാൻ കൊണ്ടൊവാം എന്ന്.. എന്തൊ കാരണം കൊണ്ട് അത് നടന്നില്ല. അന്ന് റേഡിയൊക്കുള്ളിൽ ആളിരിപ്പുണ്ടൊ നോക്കണ കാലം. കോളെജ് കാലത്ത് എഴുതിയാൽ തീരാത്ത റേകോർഡ് എഴുത്തിനു മാത്രമല്ല മാത് സിന്റെ പ്രൊബ്ലെം ചെയ്യുന്നതിനു പോലും റേഡിയൊയിലെ ചലചിത്രഗാനങ്ങളുടെ അകമ്പടി ഉണ്ടായിരുന്നു. പിന്നെ ഹോസ്റ്റൽകാലത്ത് റേഡിയൊ കൈവിട്ടുപോയി. കുറച്ചു കാലം ടിവിയായ് കൂട്ട്. പിന്നെ വീണ്ടും എഫ് എം ലേക്ക്. മാസങ്ങൾക്ക് മുമ്പ് ഞാൻ വീണ്ടും ഒരു റേഡിയൊ വാങ്ങി. രാവിലെ പ്രഭാതഭേരിയും കവിതയും നാടകവും ഒക്കെ കൂട്ടായ്.. മായാമുദ്രകൾ ഞാൻ വായിച്ചതും വായിക്കാത്തതുമായ പുസ്തകങ്ങളേ തുറന്നു തന്നു. മായകാഴ്ചകൾ സിനിമകളുടേതായ്.. എന്തൊ തകരാറുകൊണ്ട് കേൾക്കാൻ ആവാതെ പോയ നാടകവാരം സങ്കടമായ്. റേഡിയൊ വീണ്ടും ജീവിതത്തിന്റെ ഭാഗമായപ്പൊ വീണ്ടും പഴയ സ്വപ്നത്തിനു ജീവൻ വെച്ചു.

സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ കഥവായിക്കുന്നത് കേട്ടു. പല പരിപാടികളുടെ റെക്കോഡിങ് കണ്ടു. രാവിലെ റെക്കോദിങ് കണ്ടത് രാത്രി റേഡിയൊയിലൂടെ കേട്ടു. ആരും ഉപയോഗിക്കാതിരിക്കുന്ന നീണ്ട നിര ഇൻസ്റ്റ്രുമെന്റ്സ് കണ്ടു. നിയമനനിരോധനം അവിടെയും പാരയായ്. പക്ഷെ ഒരു പാട് സന്തോഷം തോന്നി. പഴയൊരു സ്വപ്നം ഒട്ടും പ്രതീക്ഷിക്കാതെ സ്വന്തമായതിൽ..“Words are events, they do things, change things. They transform both speaker and hearer; they feed energy back and forth and amplify it. They feed understanding or emotion back and forth and amplify it.”

(Copied from Brain Pickings)
Photo
Shared publiclyView activity