Profile cover photo
Profile photo
ഇട്ടിമാളു അഗ്നിമിത്ര
2,694 followers
2,694 followers
About
ഇട്ടിമാളു അഗ്നിമിത്ര's posts

“എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല..... ..വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ.. വെറുതെ.. എനിക്ക് നിങ്ങളെ ഇഷ്ടമാണ്”

Post has attachment
വർക്കല സുന്ദര്യാ. . :)
Photo

Post has attachment
പണ്ട് പണ്ട് പണ്ട് സ്കൂൾ കാലത്ത് യുറീക്ക സയൻസ് ക്ലബ്ബ്കാർ ഒരു വാഗ്ദാനം നൽകി. ത്രിശ്ശൂർ ആകാശവാണി കാണാൻ കൊണ്ടൊവാം എന്ന്.. എന്തൊ കാരണം കൊണ്ട് അത് നടന്നില്ല. അന്ന് റേഡിയൊക്കുള്ളിൽ ആളിരിപ്പുണ്ടൊ നോക്കണ കാലം. കോളെജ് കാലത്ത് എഴുതിയാൽ തീരാത്ത റേകോർഡ് എഴുത്തിനു മാത്രമല്ല മാത് സിന്റെ പ്രൊബ്ലെം ചെയ്യുന്നതിനു പോലും റേഡിയൊയിലെ ചലചിത്രഗാനങ്ങളുടെ അകമ്പടി ഉണ്ടായിരുന്നു. പിന്നെ ഹോസ്റ്റൽകാലത്ത് റേഡിയൊ കൈവിട്ടുപോയി. കുറച്ചു കാലം ടിവിയായ് കൂട്ട്. പിന്നെ വീണ്ടും എഫ് എം ലേക്ക്. മാസങ്ങൾക്ക് മുമ്പ് ഞാൻ വീണ്ടും ഒരു റേഡിയൊ വാങ്ങി. രാവിലെ പ്രഭാതഭേരിയും കവിതയും നാടകവും ഒക്കെ കൂട്ടായ്.. മായാമുദ്രകൾ ഞാൻ വായിച്ചതും വായിക്കാത്തതുമായ പുസ്തകങ്ങളേ തുറന്നു തന്നു. മായകാഴ്ചകൾ സിനിമകളുടേതായ്.. എന്തൊ തകരാറുകൊണ്ട് കേൾക്കാൻ ആവാതെ പോയ നാടകവാരം സങ്കടമായ്. റേഡിയൊ വീണ്ടും ജീവിതത്തിന്റെ ഭാഗമായപ്പൊ വീണ്ടും പഴയ സ്വപ്നത്തിനു ജീവൻ വെച്ചു.

സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ കഥവായിക്കുന്നത് കേട്ടു. പല പരിപാടികളുടെ റെക്കോഡിങ് കണ്ടു. രാവിലെ റെക്കോദിങ് കണ്ടത് രാത്രി റേഡിയൊയിലൂടെ കേട്ടു. ആരും ഉപയോഗിക്കാതിരിക്കുന്ന നീണ്ട നിര ഇൻസ്റ്റ്രുമെന്റ്സ് കണ്ടു. നിയമനനിരോധനം അവിടെയും പാരയായ്. പക്ഷെ ഒരു പാട് സന്തോഷം തോന്നി. പഴയൊരു സ്വപ്നം ഒട്ടും പ്രതീക്ഷിക്കാതെ സ്വന്തമായതിൽ..“Words are events, they do things, change things. They transform both speaker and hearer; they feed energy back and forth and amplify it. They feed understanding or emotion back and forth and amplify it.”

(Copied from Brain Pickings) 
Photo

കഴിഞ്ഞ രണ്ടു ദിവസമായ് ഒരു അനക്കവും ഇല്ലാതിരുന്ന പത്രക്കാരി കൂട്ടുകാരിയുടെ ഫോൺ.. സംസാരത്തിനവസാനം ;

ആറുമാസം കഴിഞ്ഞുള്ള ഇന്റർവ്യൂ ചോദ്യങ്ങൾ ഇപ്പൊഴെ തയ്യാറാ..

ടൈറ്റിൽ : "അഗ്നിപരീക്ഷാക്കാലം.. "

ജനപ്രിയ നായകൻ ആരോടും പറയാത്ത സങ്കടങൾ.. 

Post has attachment
മയ മയാ പെരുമയാ. !!!
Photo

Post has attachment
കേട്ടിട്ടുണ്ടൊ കേട്ടിട്ടുണ്ടൊ
ഇന്നലകളില്ലാത്ത കാലമുണ്ടായിരുന്നു പോലും
പറിച്ചെറിയുന്ന തീയതി തുണ്ടുകൾ പോലെ
പറന്നുപോവുന്ന നാളുകൾ
ഉറങ്ങിയുണരുമ്പോൾ ഒന്നേ തുടങ്ങുന്നവ
മായ്ചു തുടച്ച കല്ലുകടലാസിൽ
എഴുതി മറയുന്നവ
കേട്ടിട്ടുണ്ടൊ,
ഇന്നലകളാവാത്ത ഇന്നുകളെ കുറിച്ച്‌
Photo

Post has attachment
ഞാനൊരു കാപ്പി പ്രാന്തിയാ. .ദിവസം തുടങ്ങുന്നതെ ഒന്നൊ രണ്ടൊ ഗ്ലാസ്‌ കട്ടൻ കാപ്പിയോടെ. രാത്രിയിലെ വായനക്കും മേമ്പൊടി കട്ടൻ തന്നെ. ചില തമിഴ്‌ കൂട്ടുകാരുടെ വീട്ടിൽ നിന്നാണു ഞാൻ എറ്റവും നല്ല പാൽകാപ്പി നാട്ടിൽ കുടിച്ചിരിക്കണെ . . തമിഴ്‌നാട്ടിലെ യാത്രയിൽ കിട്ടുന്ന കാപ്പിയും സൂപ്പർ തന്നെ. പക്ഷെ കർണ്ണാടകകാപ്പിയാണൊ തമിഴ്‌ കാപ്പിയോടാണൊ എന്റെ പ്രേമം എന്നൊരു സംശയത്തിലാ ഇപ്പൊ ഞാൻ. പട്ടണ വഴികൾ വിട്ട്‌ ഉൾപ്രദെശങ്ങൾ തേടുമ്പൊ കാണുന്ന കുഞ്ഞു ഒറ്റമുറി കടകൾ ഇല്ലെ. അതിൽ നിന്ന് ഒരു കാപ്പി കുടിച്ച്‌ ഒന്നു കൂടെ പറഞ്ഞ്‌ ഇനിയും എങ്ങി നെ പറയും എന്ന് പാതി മനസ്സൊടെ ഇറങ്ങി പോന്നയിടങ്ങൾ. കാപ്പി കുടിച്ച്‌ വിശപ്പ്‌ മാറ്റിയ അഞ്ച്‌ ദിവസങ്ങൾ. . അതുപൊലൊരു കാപ്പിക്കടയിൽ എരിയുന്ന അടുപ്പായിരുന്നു ഇത്‌. .https://plus.google.com/+ഇട്ടിമാളുഅഗ്നിമിത്ര/posts/EWPa7TYQ3fG
Photo

Post has attachment
Photo

Post has attachment
നിർഭയ ഫണ്ട് എന്നൊരു വകയുണ്ട്. മൂന്നു വർഷായിട്ടും കാര്യമായി ഒന്നും നടക്കാത്ത ഒരു വക.. ജോലിയുടെ ഭാഗമായാണ് ഇതെന്താ എന്നു നോക്കേണ്ടിവന്നത് .. ഉള്ളത് പറയാലൊ കണ്ണ് നിറഞ്ഞു പോയി.. അത് വായിക്കേണ്ടി വന്നത് ഇന്നായിരുന്നു.. കച്ചോറ്റം നിർത്തി കടപൂട്ടുമ്പൊഴാ ഇത് കണ്ടെ... രണ്ടും ഒരൂസം തന്നെ വായിക്കേണ്ടി വന്നപ്പൊ രോഞ്ചാമം ...
Wait while more posts are being loaded