Profile cover photo
Profile photo
ഇട്ടിമാളു അഗ്നിമിത്ര
2,704 followers
2,704 followers
About
Posts

Post has attachment
വല്ലാതെ ചങ്കടം വരുന്നുണ്ട്‌. . .എന്തിനൊ ഏതിനോ എന്നറിയതെ. . .😨
Photo
Add a comment...

Post has attachment
അന്നൊരു നാളിൽ. . . ഞങ്ങൾ മൂന്നും കൂടി കറങ്ങാൻ പോയി..

കോരി ചൊരിയണ മഴയും തണുപ്പും..

നാലു മണിക്ക് എണീറ്റ് കാഴ്ചകാണാൻ ഇറങ്ങണ വട്ട്...

ആ ചെല്ലാനം ഏരിയ ഒരിക്കൽ കൂടെ പോവണം ന്നു കരുതീട്ട് നടന്നില്ല
15 June 2015
15 June 2015
photos.google.com
Add a comment...

ഒരു തോൾ സഞ്ചിയിൽ ഒതുങ്ങി
എനിക്കൊന്ന് ഇറങ്ങി പോവണം

പിൻവിളികൾ കാതിലെത്താത്ത
അത്രയും വേഗം
എവിടെയെന്ന് തിരിച്ചറിയാതെ
അത്രയും ദൂരം
തിരിച്ച് നടക്കാൻ വഴി മറക്കും വിധം
അത്രയും കാലം
Add a comment...

Post has attachment
തെണ്ടിതിരിഞ്ഞ്‌ കൂടണഞ്ഞപ്പൊ കിട്ടിയ കത്തിലെ വരികൾ. . .

എനിക്ക്‌ ആദ്യപാതിയെ അപ്പ്ലിക്കബിൾ ആയുള്ളു. . ..എന്നാലും അതൊരു സത്യാണല്ലെ. . .


കുറെ നാൾ കൂടി തപാൽ വകുപ്പ്‌ എന്റെ മേല്വിലാസം വീണ്ടും കണ്ടെത്തിയിരിക്കുന്നു. .

😍
Photo
Add a comment...

Post has attachment
ചുമ്മാ അങ്ങിനെ ഇരിക്കുമ്പൊ ഒളിച്ചോടാൻ തോന്നും. ഓടാൻ ഇറങ്ങിയത്‌ തനിച്ചാരുന്നേലും ഒരിടത്ത്‌ വെച്ചൊരാൾ കൂടെ കൂടി. അങ്ങിനെ മൂന്ന് ദിവസത്തെ പ്രണയം. തിരിച്ച്‌ ഭൂമിയിലെത്തി സ്റ്റ്രാവ എടുത്തപ്പൊ നീ ആളു കൊള്ളാല്ലൊ ന്ന് ഞാൻ എന്നോടന്നന്നെ പറഞ്ഞു. . ഞാനല്ലാതെ പിന്നാരാ എന്നോട്‌ പറയാ. . സംഭവം സൂപ്പർ കോൺഫിഡൻസ്‌ ബൂസ്റ്റർ ആയിരുന്നു എന്നതാ സത്യം. ഞാൻ ഒന്നും കണ്ടില്ലാ. . ചെന്ന വഴിയെ കേറി കണ്ട വഴിയെ പോയി. . അറിയാത്ത നാടും ഭാഷയും പിന്നെ വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ ഓടുന്ന ശകടവും. . ചിലപ്പോഴൊക്കെ ജീവിതം എന്തു സിമ്പിൽ ആണെന്നൊ. . .
PhotoPhotoPhoto
5/24/18
3 Photos - View album
Add a comment...


കണ്ണകിക്ക്‌ വലിയ മാറ്റങ്ങൾ ഒന്നും ഇല്ല.  കുറച്ചൂടെ ഫസിലിറ്റീസ്‌. . കുറച്ചൂടെ തിരക്ക്‌. . .അമ്പലവും വകയും നേരത്തെ കണ്ടതായോണ്ട്‌ അതിനെ ഉപേക്ഷിച്ചു. . തമിഴ്‌നാട്‌ ഏരിയയിൽ നിന്ന് മലകയറി പോയി. മുമ്പ്‌ പോയിരിക്കണത്‌ ജീപ്പിൽ ആയിരുന്നു. അമ്പൊ ഒന്നൊന്നര കയറ്റം. പാവം മൃഗങ്ങൾ ഇന്നൊരൂസത്തേക്ക്‌ എവിടെയൊ പോയൊളിച്ചു. . ചിലരുടെ കൂവലും ബഹളവും കാരണം ഒരാഴ്ചത്തൃക്ക്‌ അവർ പുറത്തിറങ്ങും തോന്നുന്നില്ല. വഴിയിൽ ക്ഷീണിഛ്‌ വരുന്നോർക്ക്‌ ഗ്ലൂക്കോസ്‌ കൊടുക്കണ ഒരു വയസായ പോലീസുകാരൻ. . ഓരൊരുത്തരേം നിർബന്ധിച്ച്‌ കഴിപ്പിക്കണുണ്ടാരുന്നു. മലകയറാൻ തുടങ്ങും വഴിയിലെ തരാതരം തൈർ സാദം സാമ്പാർ സാദം തക്കാളി സാദം വകകൾ. . മുകളിലും ഉണ്ടാരുന്നു എന്തൊക്കെയൊ. . രാവിലെ തൈർ സാദം.കഴിച്ചു. പൊതുവെ കൊഴകൊഴാ വകകൾ ഇഷ്ടല്ലെലും.ഇത്‌ കൊള്ളാരുന്നു. കേരളത്തിൽ ആയിരുന്നേൽ എത്ര രൂപടെ കച്ചോടം ആയേനെ. ഇതെല്ലാം ഫ്രീ. 


ഒരു മംഗളാദേവി യാത്രയായിരുന്നു എന്റെ ഫാസ്റ്റ്‌ പ്ലസ്സ്‌ പോസ്റ്റെന്ന് ഓർമ്മ. . വീണ്ടു ഒരിക്കൽ കൂടി അവിടെ. .  ഒരു അടിപൊളി യാത്ര/റ്റ്രെക്ക്‌

https://plus.google.com/110379173520810549323/posts/UBTqrJD1VtF
Add a comment...

ഒന്നും ചെയ്യാത്ത ദിവസം
എന്നെഴുതി വെക്കാനും
ചില ദിവസങ്ങൾ വേണം . . .അല്ലെ !
Add a comment...

Post has attachment
വർഷങ്ങൾ ആയി കാണുന്ന ഒരു കോവിലും അവിടത്റ്റ്ജെ ചിത്തിരപൊങ്കലും. ആദ്യം കാണുമ്പൊ ഈ കാലത്ത്‌ മാത്രായിരുന്നു ഇവിടെ ആളനക്കം. പിന്നെ ചൊവ്വയും വെള്ളിയുമൊക്കെ വിളക്ക്‌ വെക്കാൻ തുടങ്ങി. ഇപ്പൊ മിക്കവാറും എല്ലാദിവസവും എന്തേലും കാണും. തൊട്ടടുത്ത്‌ ഒരു കല്ല്യാണമണ്ഢപമൊക്കെ ഉയരുന്നൊരു കാലം പ്രതീക്ഷയിൽ ഉണ്ടായിരുന്നു.
എല്ലാം പോയി. റെയില്വേയുടെ ഡബിൾ ലൈൻ മാരിയമ്മയെ മറ്റീവ്ക്കും എന്നാ പറയണെ. അങ്ങിനെയെങ്കിൽ ഇത്‌ ഈ കോവിലിലെ അവസാനത്തെ ചിത്തിരപൊങ്കൽ. . .

സംഭവം എന്തൊക്കെ പറഞ്ഞാലും അവിടെ എത്തുമ്പൊ ഒന്നു നോക്കി ഹായ്‌ വെച്വ്ഹു പോവുന്നതായോണ്ട്‌ ഒരു അറ്റാച്ച്‌മന്റ്‌ ഉണ്ടെ
Photo
Photo
4/24/18
2 Photos - View album
Add a comment...

മറവിയുടെ കുട്ടയിലേക്ക്‌
ഒരാളെ കൂടി ചേർക്കണം
അറിയിപ്പ്‌ കിട്ടിയതുമുതൽ
നാലുകാലും പറിച്ചോട്ടമായിരുന്നു
എന്തൊക്കെ ചെയ്തു തീർക്കണം
എവിടെയൊക്കെ എത്തണം
എന്തൊക്കെ ഓർക്കണം
കാരണം...
ഒരാളെ കൂടി ചേർക്കേണ്ടത്‌,
മറവിയുടെ കുട്ടയിലേക്കാണു. . .
Add a comment...

Post has attachment
ഒരിക്കൽ ....
ഒരു യാത്രയിൽ ....
ഒരു പള്ളിയിൽ....
Photo
Photo
19/04/2018
2 Photos - View album
Add a comment...
Wait while more posts are being loaded